ചെമ്പുചിറ: സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ആവിഷ്കരിച്ച കോർണർ പിടിഎ ക്ക് ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭം കുറിച്ചു. കോർണർ പിടിഎയുടെ ആദ്യ യോഗം നാഡിപ്പാറയുടെ മണ്ണിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തുചേർന്ന് ആഘോഷമാക്കി.
ചെമ്പുച്ചിറ വിദ്യാലയത്തിലെ എൽ പി വിഭാഗം വിദ്യാർഥികളുടെ പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് വി പി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാ പ്രകടനങ്ങൾ യോഗത്തിന് കൂടുതൽ മാറ്റുകൂട്ടി.
യോഗത്തിൽ 2022 2023 അധ്യായന വർഷം സ്കൂളിനെ പ്രതിനിധീകരിച്ച് കലാ-കായിക,പ്രവർത്തി പരിചയ,ശാസ്ത്ര മേളകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.സ്കൂൾ എച്ച് എം ശ്രീമതി ഗീത ടീച്ചർ, എം പി ടി എ പ്രസിഡൻറ് ശ്രീമതി മഞ്ജു സജി,എസ് എം സി വൈസ് ചെയർപേഴ്സൺ ശ്രീമതി സുബിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി അജിത ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു.