അതിരുദ്രമഹായാഗം : അവലോകനയോഗം നടത്തി

വട്ടേക്കാട് തപോവനം  ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തില്‍ 9 മുതല്‍ നടക്കുന്ന അതിരുദ്രമഹായാഗത്തിന്റെ അവലോകനയോഗം സ്വാമി പ്രഭാകരാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര ; വട്ടേക്കാട് തപോവനം  ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തില്‍  9 മുതല്‍ 19 വരെ നടക്കുന്ന അതിരുദ്രമഹായാഗത്തിന്റെ അവലോകന യോഗം നടത്തി. സ്വാമി പ്രഭാകരാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. യാഗംയജമാനന്‍ അശ്വിനീദേവ് അധ്യക്ഷത വഹിച്ചു. ഡോ.വിനീത് ഭട്ട് മുഖ്യപ്രഭാഷണം നടത്തി. നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായ അഴകത്ത് മനയ്ക്കല്‍  ത്രിവിക്രമന്‍നമ്പൂതിരിയെ ആദരിച്ചു.

വാര്‍ഡ് മെമ്പര്‍ സജിനി സന്തോഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, സ്വാഗതസംഘം ജന.കണ്‍വീനര്‍ കെ.ആര്‍.ദിനേശന്‍, സ്വാമി കൈലാസാനന്ദസരസ്വതി, സ്വാമി വേണുഗോപാലാനന്ദസരസ്വതി, ടി.സി.സേതുമാധവന്‍, ശ്രീധരന്‍ നടുവളപ്പില്‍, വിശ്വവിഷ്ണു പ്രതിഷ്ഠാന്‍ അധ്യക്ഷന്‍ ഹരിഹരന്‍, മധുസൂദനന്‍ കളരിക്കല്‍, വിശ്വംഭരന്‍ശാന്തി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!