ആനന്ദപുരം : ആനന്ദപുരം ലോക മാതൃഭാഷാ ദിനത്തിൽ മാതൃഭാഷയിൽ രചിച്ച പ്രാർത്ഥനാഗീതം ആലപിച്ചു. വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പി.എ.നിഖില രചിച്ച ഗാനത്തിന് ഈണം നൽകിയത് വിദ്യാലയത്തിലെ സംഗീത അധ്യാപകനായ രഘു മാസ്റ്റർ ആണ്.
ഗാഥാ മാക്സിമസ്, ശ്രേയ മോഹൻ, ശ്രീമയി സത്യൻ, കെ. എസ് അർച്ചന , വി.ശീതൾ, ശ്രീലക്ഷ്മി നായർ , പി നിഖില എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. പ്രധാന അധ്യാപകൻ ടി. അനിൽകുമാർ മാതൃഭാഷാ സന്ദേശം നൽകി .