Breaking News

വീട്ടില്‍ കയറി പ്രായമായ സ്‌ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.

HouseAttack

വീട്ടില്‍ കയറി പ്രായമായ സ്‌ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ ബാബു, അഭിലാഷ്‌, സുജിത്ത്‌, സുധീഷ്‌.

കൊടകര: മെയ്‌ 19 ന്‌ രാത്രി വീട്ടില്‍ കയറി പ്രായമായ സ്‌ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വട്ടേക്കാട്‌ തെക്കൂടന്‍ വീട്ടില്‍ ലീല (72) എന്ന സ്‌ത്രീയെയാണ്‌ മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമിച്ചത്‌. വട്ടേക്കാട്‌ തൃപ്പണത്ത്‌ വീട്ടില്‍ ബാബു (45), രാപ്പാള്‍ ദേശത്ത്‌ എടത്തിപറമ്പില്‍ അഭിലാഷ്‌ (25), വട്ടേക്കാട്‌ കല്ലിങ്ങപുറം സുജിത്ത്‌ (22), സഹോദരന്‍ സുധീഷ്‌ (24) എന്നിവരെയാണ്‌ അറസ്റ്റു ചെയ്‌തത്‌. പ്രതികള്‍ ഉപയോഗിച്ച വെട്ടുകത്തി, ഇരുമ്പ്‌ വടി, എന്നിവ പൊലീസ്‌ കണ്ടെടുത്തു.

സംഭവത്തിഌ ശേഷം ഒളിവിലായിരുന്ന പ്രതികളെ രാപ്പാളുനിന്നും ഇന്നലെ (10തിങ്കള്‍) പുലര്‍ച്ചെയാണ്‌ കൊടകര എസ്‌.ഐ. എം.എസ്‌. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്‌. പ്രതികളുടെ പേരില്‍ കൊടകര പൊലീസ്റ്റേഷനില്‍ നിരവധി അടിപിടികേസുകള്‍ നിലവിലുണ്ട്‌. സിവില്‍ പൊലീസ്‌ ഉദ്യോഗസ്ഥന്‍മാരായ സി.കെ. സുരേഷ്‌, വി.വി. സതീഷ്‌, ലിജു, അരുണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്‌തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!