Breaking News

കൊടകര ഫാര്‍മേഴ്‌സ്‌ ബാങ്കില്‍ യു.ഡി.എഫ്‌. അംഗങ്ങളുടെ കൂട്ട രാജി ബാങ്കില്‍ ഭരണപ്രതിസന്ധി

 കൊടകര: കൊടകര ഫാര്‍മേഴ്‌സ്‌ സഹകരണ ബാങ്കിലെ നാല്‌ യു.ഡി.എഫ്‌. അംഗങ്ങള്‍ കൂടി രാജിവച്ചു. സഹകരണ നിയമങ്ങളേയും ചട്ടങ്ങളേയും അവഗണിച്ച്‌ പത്തംഗ ഭരണസമിതിയിലെ കേവലം അഞ്ച്‌ സി.പി.എം. അംഗങ്ങള്‍ മാത്രം ചേര്‍ന്ന്‌ നിയമനങ്ങള്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ്‌ രാജി. യു.ഡി.എഫ്‌. അംഗങ്ങളായ കെ.പി. ശ്രീധരപിഷാരടി, വി.ഒ. ദേവസി വടക്കേത്തല, ടി. കൃഷ്‌ണന്‍കുട്ടിനായര്‍, ജോയ്‌ കുയിലാടന്‍ എന്നിവരാണ്‌ ഇന്നലെ തൃശൂര്‍ ജില്ലാ സഹകരണ ജോയിന്റ്‌ രജിസ്‌ട്രാര്‍ക്കാണ്‌ രാജി സമര്‍പ്പിച്ചത്‌.ബാങ്കിലേക്ക്‌ 3 പ്യൂണ്‍,1 അറ്റന്റര്‍,1 വാച്ച്‌മാന്‍ എന്നീ തസ്‌തികകളിലേക്കാണ്‌ അസി. രജിസ്‌ട്രാറുടെ നിയമനം നിര്‍ത്തിവക്കാഌള്ള ഉത്തരവ്‌ കണക്കിലെടുക്കാതെ സി.പി.എമ്മിന്റെ ഭരണസമിതിഅംഗങ്ങള്‍ ഏകാധിപത്യപരമായി നിയമനം നടത്തിയത്‌.ഇതിനെതിരെ ബാങ്കിഌമുമ്പില്‍ കഴിഞ്ഞ ദിവസം കൂട്ടധര്‍ണനടത്തിയിരുന്നു.ബാങ്കിലെ വഴിവിട്ടനിയമനവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം എല്‍.ഡി.എഫ്‌ സ്വതന്ത്രനായി ഭരണസമിതിയിലേക്കു തെരഞ്ഞെടുത്ത കെ.പ്രസാദും രാജിവച്ചിരുന്നു. ഇതോടെ ബാങ്കില്‍ ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കയാണ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!