Breaking News

കൊടകരയില്‍ പിടിയിലായത്‌ കൊലപാതകമുള്‍പ്പെടെ നിരവധികേസുകളില്‍ പ്രതി.

കൊടകര: കൊടകര വഴിയമ്പലത്തുനിന്നും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രതി കൊലപാതകമുള്‍പ്പെടെ നിരവധികേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. അടിമാലി ഇരുന്നൂറേക്കര്‍ ചെക്കിയാങ്കല്‍ പത്മനാഭന്‌(55) ആണ്‌ പിടിയിലായത്‌. കഴിഞ്ഞദിവസം രാത്രിയില്‍ വഴിയമ്പലത്ത്‌ വീടരികില്‍ കിടക്കുകയായിരുന്ന ഇയാള്‍ നാട്ടുകാര്‍ചോദ്യംചെയ്‌തപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ കയ്യിലെ സഞ്ചിയില്‍ ലിവറുകള്‍,സ്‌ക്രൂഡ്രവര്‍,കയ്യുറകള്‍ എന്നിവയുണ്ടായിരുന്നു. 87 ല്‍ ഇടുക്കി ഊന്നുകല്ലില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയകേസില്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷ അഌഭവിച്ചിട്ടുണ്ട്‌. 2007 ല്‍ മണ്ണുത്തി ചിറക്കക്കോട്‌ ദമ്പതിമാരെ കെട്ടിയിട്ട്‌ വീട്ടില്‍നിന്ന്‌ 35 പവഌം പണവും കവര്‍ന്ന സംഘത്തിലെ പ്രധാനിയാണ്‌ ഇയാള്‍. 2011 ല്‍ പെരുമ്പിലാവില്‍ ഡോക്‌ടറുടെ വീട്ടില്‍നിന്ന്‌ സ്വര്‍ണവും പണവും കവര്‍ന്നു.മോഷണക്കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട്‌ വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഒന്നരമാസം മുമ്പാണ്‌ പുറത്തിറങ്ങിയത്‌. മൂന്നാഴ്‌ചയായി കൊടകരയിലും പരിസരത്തും കവര്‍ച്ച ലക്ഷ്യമിട്ട്‌ കറങ്ങുന്നതിനിടെയാണ്‌ പിടിയിലായത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!