Breaking News

പുത്തുകാവ്‌ ക്ഷേത്രത്തില്‍ ക്ഷേത്രാധികാരി സംഗമം നാളെ(13-07-2013).

Puthukavuനവീകരണകലശത്തോടഌബന്ധിച്ച്‌ പുത്തുക്കാവ്‌ ദേവീക്ഷേത്രത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു.

കൊടകര:പുത്തുക്കാവ്‌ ദേവീക്ഷേത്രത്തിലെ നവീകരണകലശത്തോടഌബന്ധിച്ച്‌ പുത്തുക്കാവ്‌ തട്ടകത്തെ 70 ഓളം ക്ഷേത്രഭരണാധികാരികളെ പങ്കെടുപ്പിച്ച്‌കൊണ്ടുള്ള ക്ഷേത്രാധികാരി സംഗമം നാളെ രാവിലെ(13-07-2013) 10 ന്‌ നടക്കും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്‌ഘാടനം ചെയ്യും.വേണുഗോപാല്‍ തച്ചിന്‍ചേരി അധ്യക്ഷത വഹിക്കും.ആലപ്പുഴ സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എ. രാധാകൃഷ്‌ണന്‍, ഒ.എസ്‌. സതീഷ്‌ എന്നിവര്‍ പ്രഭാഷണം നടത്തും. യജ്ഞത്തിന്റെ 6ാം ദിവസമായ ഇന്നലെ കുംഭേശാഭിഷേകവും, ബ്രഹ്മകലശാഭിഷേകവും നടന്നു. വൈകീട്ട്‌ മാധവ്‌ സൂര്യയുടെ തായമ്പകയുണ്ടായി. ഇന്ന്‌ രാവിലെ സംഹാരതത്വഹോമം, തത്വകലശപൂജ, സംഹാരപാണി, തത്വകലശാഭിഷേകം, ജീവകലശപൂജ, മുളപൂജ, കലശമണ്‌ഡപത്തില്‍ മണ്‌ഡപസംസ്‌കാരം, കുംഭേശപൂജ, ശയ്യാപൂജ, അഗ്നിജനനം തുടര്‍ന്ന്‌ ജീവകലശം ശയ്യയിലേക്ക്‌ എഴുന്നള്ളിക്കല്‍ എന്നിവയും വൈകീട്ട്‌ ബിംബശുദ്ധികലശാഭിഷേകം, ബിംബത്തിഌം ജീവകലശത്തിഌം ധ്യാനാധിവാസം, പീഠാധിവാസം, മുളപൂജ, കലശ മണ്‌ഡപത്തില്‍ മണ്‌ഡല പൂജ, ശിരസ്‌തത്വഹോമം, അധിവാസഹോമങ്ങള്‍, കലശാധിവാസം, ഭദ്രകപത്മത്തില്‍ മണ്‌ഡലപൂജ എന്നിവയും ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!