Breaking News

പുത്തുക്കാവ്‌ ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠ നാളെ.

Puthukavu1പുത്തുക്കാവ്‌ ദേവീക്ഷേത്രത്തിലെ നവീകരണകലശത്തോടഌബന്ധിച്ച്‌ നടന്ന ക്ഷേത്രാധികാരിസംഗമത്തില്‍ 65 വയസ്സ്‌ പിന്നിട്ട ക്ഷേത്രം ഭാരവാഹികളെ പൊന്നാട അണിയിച്ച്‌ ആദരിക്കുന്നു.

കൊടകര : പുത്തുക്കാവ്‌ ദേവീക്ഷേത്രത്തിലെ അഷ്‌ടബന്ധന നവീകരണകലശത്തോടഌബന്ധിച്ച്‌ പുനഃപ്രതിഷ്‌ഠാ ചടങ്ങ്‌ നാളെ (14-07-2013) നടക്കും. രാവിലെ 8.32മുതല്‍ 10.34 വരെയുള്ള മുഹൂര്‍ത്തത്തിലാണ്‌ പ്രതിഷ്‌ഠ. രാവിലെ കലശത്തില്‍ രക്ഷ വിടര്‍ത്തി പൂജ, മുളപൂജ, പ്രാസാദ പ്രതിഷ്‌ഠ തുടര്‍ന്ന്‌ പ്രതിഷ്‌ഠയ്‌ക്ക്‌ പാണി, ജീവകലശം, നിദ്രാകലശം, കുംഭേശകലശം, ശ്രീകോവിലിലേക്ക്‌ എഴുന്നള്ളിക്കല്‍, മുഹൂര്‍ത്തസമയത്ത്‌ പ്രതിഷ്‌ഠ, കുംഭേശകലശാഭിഷേകം , തദനന്തര ക്രിയകള്‍, പ്രതിഷ്‌ഠാബലി, പ്രതിഷ്‌ഠാ ദക്ഷിണ എന്നിവ നടക്കും. വൈകീട്ട്‌ ശ്രീകോവിലില്‍ ദീപസ്ഥാപനം,നിയമം, നിശ്ചയിക്കല്‍, നടയടയ്‌ക്കല്‍, ദീപാരാധന, മുളപൂജ, മണ്‌ഡപത്തില്‍ അത്താഴപൂജ എന്നിവ ഉണ്ടാകും. കലശത്തോടഌബന്ധിച്ച്‌ ക്ഷേത്രത്തില്‍ തട്ടകത്തെ ക്ഷേത്രാധികാരി സംഗമം നടത്തി. ഇ.കൃഷ്‌ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.എ. രാധാകൃഷ്‌ണന്‍ , ഒ.എസ്‌. സതീഷ്‌ എന്നിവര്‍ പ്രഭാഷണം നടത്തി. ക്ഷേത്രാധികാരി സംഗമത്തില്‍ 65 വയസ്സിഌ മുകളിലുള്ള ക്ഷേത്ര ഭാരവാഹികളെ ക്ഷേത്രം പ്രസിഡന്റ്‌ വേണുഗോപാല്‍ തച്ചുഞ്ചേരി പൊന്നാട അണിയിച്ച്‌ ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!