Breaking News

ശതാഭിഷിക്തനാകുന്ന മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍ക്ക്‌ സുവര്‍ണഹാര സമര്‍പ്പണം ഞായറാഴ്‌ച.

narayanankuttyഇരിങ്ങാലക്കുട:മഠത്തില്‍ നാരായണന്‍കുട്ടി മാരാരുടെ ശതാഭിഷേകാഘോഷം ഞായറാഴ്‌ച കരുവന്നൂര്‍ മൂര്‍ക്കനാട്‌ ശിവക്ഷേത്രമൈതാനിയില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9.ന്‌ മാരാരെ മൂര്‍ക്കനാട്‌ ആലുംപറമ്പ്‌ ക്ഷേത്രകമാനത്തില്‍നിന്നും സ്വീകരിക്കും.തുടര്‍ന്ന്‌ ചോറ്റാനിക്കര സുഭാഷിന്റെ സോപാനസംഗീതം,കുമ്മത്ത്‌ ഗിരീഷിന്റെ കൊമ്പ്‌ പറ്റ്‌,കൊമ്പത്ത്‌ അനിലിന്റെ കുഴല്‍പറ്റ്‌ എന്നിവയുണ്ടാകും.11 ന്‌ നടക്കുന്ന സമാദരണസമ്മേളനം സഹകരണവകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ അധ്യക്ഷത വഹിക്കും.മൂര്‍ക്കനാട്‌ ക്ഷേത്രം തന്ത്രി വട്ടപ്പറമ്പ്‌ രാമന്‍ നമ്പൂതിരി അഌഗ്രഹപ്രഭാഷണം നടത്തും.എം.എല്‍.എ മാരായ തോമസ്‌ ഉണ്ണിയാടന്‍,വി.എസ്‌.സുനില്‍കുമാര്‍ എന്നിവര്‍ യഥാക്രമം പൊന്നാടയണിയിക്കല്‍,പുഷ്‌പകിരീടസമര്‍പ്പണം എന്നിവ നടത്തും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഭാസ്‌കരന്‍നായര്‍ പ്രശസ്‌തിപത്ര സമര്‍പ്പണകെ.പി.സി നാരായണന്‍ ഭട്ടതിരിപ്പാട്‌ ഉപഹാരസമര്‍പ്പണവും നടത്തും.പത്മശ്രീ കലാമണ്‌ഡലം ഗോപി സുവര്‍ണഹാരസമര്‍പ്പണം നടത്തും.തുടര്‍ന്ന്‌ പിറന്നാള്‍ സദ്യ,മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരി,ചിറക്കല്‍ നിധീഷ്‌ എന്നിവരുടെ ഇരട്ടത്തായമ്പക,പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പാണ്ടിമേളം എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!