Breaking News

ശതാഭിഷിക്തനായ മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍ക്ക്‌ സുവര്‍ണഹാരം സമര്‍പ്പിച്ചു

madathilnarayanan kuttyഇരിങ്ങാലക്കുട:ശതാഭിഷേകനിറവില്‍ വാദ്യകുലപതി മഠത്തില്‍ നാരായണന്‍ കുട്ടിമാരാര്‍ക്ക്‌ പത്മശ്രീ കലാമണ്‌ഡലം ഗോപി സുവര്‍ണഹാരസമര്‍പ്പണം നടത്തി. നാട്ടുകാരും ക്ഷേത്രക്ഷേമസമിതികളും ശിഷ്യരും സഹപ്രവര്‍ത്തകരും ചേര്‍ന്ന സമാദരണസമിതിയുടെ ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ മൂര്‍ക്കനാട്‌ ശിവക്ഷേത്രസന്നിധിയില്‍നടന്ന സമാദരണസദസ്സ്‌ സംസ്ഥാനസഹകരണവകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.പത്മശ്രീ പെരുവനംകുട്ടന്‍മാരാര്‍ അധ്യക്ഷത വഹിച്ചു.മൂര്‍ക്കനാട്‌ ക്ഷേത്രം തന്ത്രി വട്ടപ്പറമ്പ്‌ രാമന്‍ നമ്പൂതിരി അഌഗ്രഹപ്രഭാഷണം നടത്തി.എം.എല്‍.എ മാരായ തോമസ്‌ ഉണ്ണിയാടന്‍,വി.എസ്‌.സുനില്‍കുമാര്‍ എന്നിവര്‍ യഥാക്രമം പൊന്നാടയണിയിക്കല്‍,പുഷ്‌പകിരീടസമര്‍പ്പണം എന്നിവ നടത്തി.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഭാസ്‌കരന്‍നായര്‍ പ്രശസ്‌തിപത്ര സമര്‍പ്പണവും കെ.പി.സി നാരായണന്‍ ഭട്ടതിരിപ്പാട്‌ ഉപഹാരസമര്‍പ്പണവും നടത്തി.അന്തിക്കാട്‌ പത്മനാഭന്‍ നാരായണന്‍കുട്ടിമാരാരെ സദസ്സിന്‌ പരിചയപ്പെടുത്തി.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബെന്‍സിഡേവീസ്‌,വാര്‍ഡ്‌ കൗണ്‍സിലര്‍മാരായ നിഷഹരിദാസ്‌,കുമാരി രഘുനാഥ്‌,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ എം.ശങ്കര്‍,ഉണ്ണായിവാര്യര്‍ കലാനിലയം സെക്രട്ടറി കെ.എന്‌.ഉണ്ണികൃഷ്‌ണന്‍,മൂര്‍ക്കനാട്‌ ക്ഷേത്രാപദേശക സമിതി പ്രസിഡണ്ട്‌ മിനിമനോഹരന്‍,ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട്‌ എം.രാജേന്ദ്രന്‍,മാരാര്‍ക്ഷേമസഭ ജനറല്‍ സെക്രട്ടറി കെ.എം.ശങ്കരന്‍കുട്ടിമാരാര്‍,തൃപ്പയ ക്ഷേത്രക്ഷേമസമിതി പ്രസിഡണ്ട്‌ പി.രാധാകൃഷ്‌ണന്‍,സമാദരണസമിതി ട്രഷറര്‍ ദിനേശന്‌ മൂര്‍ക്കനാട്‌ എന്നിവര്‍ പ്രസംഗിച്ചു.

ചോറ്റാനിക്കര സുഭാഷ്‌മാരാരുടെ അഷ്‌ടപദി,കുമ്മത്ത്‌്‌ ഗിരീഷിന്റെ കൊമ്പ്‌പറ്റ്‌,കൊമ്പത്ത്‌ അനിലിന്റെ കുറുംകുഴല്‍പറ്റ്‌,മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരി,ചിറക്കല്‍ നിധീഷ്‌ എന്നിവരുടെ ഇരട്ടത്തായമ്പക,പെരുവനം കുട്ടന്‍മാരാര്‍ നയിച്ചപാണ്ടിമേളം എന്നിവയുണ്ടായി.[divider]

madathilnarayanan kutty1madathilnarayanan kutty03madathilnarayanan kutty04

റിപ്പോർട്ട്‌ : കൊടകര ഉണ്ണി

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!