Breaking News

മേളകലാ സംഗീതസമിതി വാര്‍ഷികാഘോഷം ഇന്ന്‌.

കൊടകര: മേളകലാസംഗീതസമിതിയുടെ വാര്‍ഷികാഘോഷം ഇന്ന്‌ കൊടകര പൂനിലാര്‍ക്കാവ്‌ കാര്‍ത്തിക ഭജനമണ്‌ഡപത്തില്‍ നടക്കും. വൈകീട്ട്‌ 4 ന്‌ പൂനിലാര്‍ക്കാവ്‌ ക്ഷേത്രമൈതാനിയില്‍നിന്നും സ്വീകരണഘോഷയാത്രയ്‌ക്കുശേഷം നടക്കുന്ന സമ്മേളനം കെ.പി.ധനപാലന്‍ എം.പി.ഉദ്‌ഘാടനം ചെയ്യും. പത്മശ്രീ പെരുവനംകുട്ടന്‍മാരാര്‍ അധ്യക്ഷത വഹിക്കും. വാദ്യകുലപതികളായ കേളത്ത്‌അരവിന്ദാക്ഷമാരാര്‍, തൃക്കൂര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരെ യഥാക്രമം എം,എല്‍.എ മാരായ പ്രാ.സി.രവീന്ദ്രനാഥ്‌, വി.എസ്‌.സുനില്‍കുമാര്‍ എന്നിവരും ദേശീയ അധ്യാപക ജേതാവ്‌ എ.വൈ.മോഹന്‍ദാസിനെ കേരളസംഗീതനാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്‌ണന്‍ നായരും ആദരിക്കും. മേളകലാസമിതിയുടെ യുവകലാകാരഌള്ള സുവര്‍ണമുദ്ര ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഭാസ്‌കരന്‍നായര്‍ കൊടകര സജിക്ക്‌ സമ്മാനിക്കും. ചികിത്സാധനസഹായവിതരണം ജില്ലാ പഞ്ചായത്തംഗം അജിതാരാധാകൃഷ്‌ണഌം വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ബ്ലോക്ക്‌ പഞ്ചായത്തംഗം സി.എം.ബബീഷും നിര്‍വഹിക്കും. വാദ്യകലാപ്രാഗ്രാംഡയറിയുടെ പ്രകാശനം കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ നിര്‍വഹിക്കും. വൈകീട്ട്‌ 6.30 ന്‌ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളത്തിന്‌ കിഴക്കൂട്ട്‌ അനിയന്‍ മാരാര്‍ നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!