കൊടകര : ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് നടത്തുന്ന കാല്‍നടജാഥയ്‌ക്ക് കൊടകരയില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ ബി.ജെ.പി. ജില്ല ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.കെ. മുരളി സ്വാഗതവും വി.കെ. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. അഡ്വ. സുധീര്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ശ്രീരാമന്‍, ഷാജുമോന്‍ വട്ടേക്കാട്, ഡി. നിര്‍മ്മല്‍, രാമകൃഷ്‌ണന്‍, തിലകന്‍, പ്രജിത്ത്, ശ്രീജിത്ത്, പ്രദീപ്, പഞ്ചായത്ത് മെമ്പര്‍മാരായ ലത ഷാജു, സജിനി സന്തോഷ്, പി.എം. കൃഷ്‌ണന്‍കുട്ടി, ലീന സുബി തുടങ്ങിയവര്‍ ഹാരമണിയിച്ചു.