Breaking News

യോഗക്ഷേമ സഭ മറ്റത്തൂര്‍ ഉപസഭ ഓണാഘോഷം നടത്തി.

Yogakshemasabhaയോഗക്ഷേമസഭ മറ്റത്തൂര്‍ ഉപസഭ ഓണാഘോഷം മുരളീകൃഷ്‌ണന്‍ പുതുവായ ഉദ്‌ഘാടനം ചെയ്യുന്നു

കൊടകര : മറ്റത്തൂര്‍ യോഗക്ഷേമസഭ ഓണാഘോഷം അഴകം ദേവീ ക്ഷേത്രം ഹാളില്‍ മുരളീകൃഷ്‌ണന്‍ പുതുവായ ഉദ്‌ഘാടനം ചെയ്‌തു. കുഴീലി നകര്‍ന്ന്‌ പരമേശ്വരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഭസ്‌മത്തില്‍ മേക്കാട്ട്‌ മാധവന്‍ നമ്പൂതിരി, മല്ലിശേരി രാമന്‍ നമ്പൂതിരി, മണയത്താറ്റ്‌ ദിവാകരന്‍ നമ്പൂതിരി, അഴകത്ത്‌ വിഷ്‌ണു നമ്പൂതിരി, ഏര്‍നൂര്‍ ശശി നമ്പൂതിരി, സി.ആര്‍. പ്രസാദ്‌ നമ്പൂതിരി, അഴകത്ത്‌ ഹരി നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂക്കള മത്സരവും കുട്ടികളുടെ വിവിധ മത്സരങ്ങളും, അന്തര്‍ജ്ജനങ്ങളുടെ കൈകൊട്ടി കളിയും ഉണ്ടായിരുന്നു. വിജയികള്‍ക്ക്‌ അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!