Breaking News

‘കതിരോല’ ഓണപ്പതിപ്പ് പ്രകാശനം ചെയ്തു.

Kathirola

മറ്റത്തൂര്‍ക്കുന്ന് : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിന്‍റെ മുഖപത്രമായ ‘കതിരോല’ യുടെ  ഓണപ്പതിപ്പിന്‍റെ  പ്രകാശനം നടത്തിയതായി  വാര്‍ഡ്‌ മെമ്പര്‍ കെ .പ്രസാദ് അറിയിച്ചു . ഗ്രാമസഭയില്‍ വച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍ , മുന്‍ മെമ്പര്‍മാരായ എന്‍ .കെ . മാധവന്‍ , ടി .കൃഷ്ണന്‍കുട്ടി നായര്‍ എന്നിവര്‍ക്ക് ആദ്യ കോപ്പി നല്‍കി കൊണ്ടായിരുന്നു പ്രകാശനം . പഞ്ചായത്ത്‌ സെക്രടറി  കെ .വി .ജ്യോതിഷ് കുമാര്‍ ചടങ്ങില്‍ സാന്നിധനായിരുന്നു.

വാര്‍ഡിന്റെ തനതായ പരിപാടിയായ ‘ മാമ്പഴക്കാല’ ത്തില്‍ പങ്കെടുത്ത കുട്ടികളുടെ കവിതകള്‍ , വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ , മുന്‍ മെമ്പര്‍മാരുടെ അനുഭവക്കുറിപ്പുകള്‍ എന്നിവ ഓണപ്പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്ലബുകള്‍ , ഫാന്‍സ്‌ അസോസിയേഷനുകള്‍ , സ്ത്രീ – പുരുഷ സ്വയം സഹായ സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളോടൊപ്പം  വാര്‍ഡിലെ പ്രമുഖ വ്യക്തിത്വങ്ങളെ ‘ കതിരോല’ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് . ചിത്രകാരനായ ദാമോദരന്‍ നമ്പിടിയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്‌ : മറ്റത്തൂര്‍.ഇന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!