Breaking News

എ.ടി.എം.കൗണ്ടറില്‍ മറന്നുവച്ച പണമടങ്ങിയ ബാഗ്‌ തിരികെ നല്‍കി യുവാവ്‌ മാതൃകയായി.

SBTകൊടകര:എ.ടി.എം.കൗണ്ടറില്‍ മറന്നുവെച്ച്‌ അരലക്ഷം രൂപയും രേഖകളും അടങ്ങുന്ന ബാഗ്‌ ഉടമക്ക്‌ തിരിച്ചു നല്‍കി യുവാവ്‌ മാതൃകയായി. കൊടകര മാടക്കായില്‍ പ്രമോദ്‌ മേനോനാണ്‌ കൊടകര എസ്‌.ബി.ടി. ശാഖയുടെ എ.ടി.എം.കൗണ്ടറില്‍ നിന്നും മറന്നുവെച്ച ബാഗ്‌ കിട്ടിയത്‌. ഉടനെ ഇയാള്‍ ബാഗ്‌ ബ്രാഞ്ച്‌ മാനേജരെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ബാഗില്‍ പണവും രേഖകളും കണ്ടെത്തിയത്‌. ബാഗിന്റെ ഉടമ കൊടകര മാളിയേക്കല്‍ ഇട്ടീരയാണെന്ന്‌ വ്യക്തമായതോടെ ബാങ്ക്‌ അധികൃതര്‍ ഇട്ടീരയെ വിളിച്ചു വരുത്തുകയായിരുന്നു. ബ്രാഞ്ച്‌ മാനേജര്‍ ടി.കെ.സാഌവിന്റേയും ജീവനക്കാരുടേയും സാന്നിധ്യത്തില്‍ പ്രമോദ്‌ മേനോന്‍ ബാഗ്‌ ഇട്ടീരക്ക്‌ കൈമാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!