Breaking News

ജാതിക്ക മോഷ്‌ടിച്ച കടയില്‍ തന്നെ വില്‍ക്കാന്‍കൊണ്ടുവന്നയാള്‍ പിടിയില്‍.

കൊടകര : മലഞ്ചരക്ക്‌ കടയില്‍നിന്നുംമോഷ്‌ടിച്ച ജാതിക്ക അതേ കടയില്‍ വില്‍പ്പനക്കു കൊണ്ടുവന്നയാള്‍ പിടിയില്‍. ആളൂര്‍ ചില്ലായിവീട്ടില്‍ ജോയ്‌(50) ആണ്‌ അറസ്റ്റിലായത്‌.ആളൂരിലെ ഷാജു എന്നയാളുടെ കടയില്‍നിന്നാണ്‌ 6 കിലോ ജാതിക്ക ചാക്കിലാക്കി കടന്നത്‌.കടയുടെ അടുത്തമുറിയില്‍ ഇരുന്നിരുന്ന കടയുടമ ഇയാള്‍ ചാക്കിലാക്കുന്നത്‌ കണ്ടിരുന്നെങ്കിലും മോഷണം പിന്നീടാണ്‌ അറിഞ്ഞത്‌. എന്നാല്‍ ഏതാഌം സമയത്തിഌശേഷം ഇതേ കടയില്‍ അതേചാക്കില്‍ ജാതിയുമായി വില്‍പ്പനക്കായി തിരിച്ചുവന്നത്‌ മോഷ്‌ടാവിന്‌ വിനയായി.കയ്യോടെ പിടികൂടിയ ഇയാളെ പോലീസിലേല്‍പ്പിച്ചു. ഇയാള്‍ സ്ഥിരമായി മലഞ്ചരക്ക്‌ സാമഗ്രികള്‍ മോഷ്‌ടിക്കുന്നയാളാമെന്നും ഇതിഌമുമ്പു പലതവണ മോഷണക്കുറ്റത്തിന്‌ ഇയാള്‍ ജയില്‍ ശിക്ഷ അഌഭവിച്ചയാളുമാണെന്ന്‌ പോലീസ്‌ പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!