Breaking News

പഞ്ചാരിയില്‍ കൊട്ടിക്കയറിയത്‌ 5 പെണ്‍കുട്ടികളടക്കം 14 പേര്‍.

kdk_Arangeettamകൊടകര : മേളകലാസംഗീതസമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രസന്നിധിയില്‍ അരങ്ങേററം കുറിച്ചു. കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച 5 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 14 പേരാണ്‌ പഞ്ചാരിയുടെ പതികാലം മുതല്‍ കയ്യുംകോലും ഉപയോഗിച്ച്‌ കൊട്ടിക്കയറിയത്‌. കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍ നായരുടെ പേരമകള്‍ അഞ്‌ജലി, ഗ്രീഷ്‌മസത്യന്‍, വി.എസ്‌.ഷ്യാമിലി, വി.ദേവിക, കൃഷ്‌ണേന്ദുദാസ്‌ എന്നീ പെണ്‍കുട്ടികളും വിഷ്‌ണു രവീന്ദ്രന്‍, ശ്രീരാഗ്‌ എസ്‌. ഉണ്ണി, പ്രവീണ്‍, പി.ആര്‍.വിഷ്‌ണു, ജയകൃഷ്‌ണന്‍, അനൂപ്‌, അവന്ത്‌, ശ്രീയേഷ്‌, വി.എസ്‌.വിഷ്‌ണു എന്നിവരാണ്‌ 2 മണിക്കൂറോളം മേളവിസ്‌മയം തീര്‍ത്തത്‌.

അരങ്ങേറ്റമേളത്തിന്‌ കൊടകര ശിവരാമന്‍നായര്‍(കുറുംകുഴല്‍), കല്ലേങ്ങാട്ട്‌ ബാലകൃഷ്‌ണന്‍(കൊമ്പ്‌), പോറോത്ത്‌ ചന്ദ്രശേഖരന്‍(വീക്കം), പറമ്പില്‍ നാരായണന്‍(ഇലത്താളം) എന്നിവരുടെ നേതൃത്വത്തില്‍ സഹമേളക്കാരായി അറുപതോളം കലാകാരന്‍മാര്‍ പങ്കെടുത്തു.സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉള്‍പ്പെടെ നൂറുകണക്കിഌപേര്‍ അരങ്ങേറ്റം കാണാനെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!