Breaking News

ആളൂരില്‍ സ്വകാര്യബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

alooraccidentആളൂര്‍ : ആളൂര്‍ സെന്റ്‌മേരീസ് പള്ളിക്കുസമീപം കെ.എസ്.ആര്‍ . ടി. സി. ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന സ്വകാര്യബസ്സിടിച്ച് ബൈക്കില്‍ യാത്രചെയ്തിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ആളൂര്‍ ചെറൂടത്ത് വീട്ടില്‍ കുട്ടന്റെ മകന്‍ ചന്ദ്രന്‍ (55) ആണ് മരിച്ചത്.ചാലക്കുടിയില്‍നിന്നും ഇരിങ്ങാലക്കുടയിലേക്കുപോകുകയായിരുന്ന മേരിമാത ബസ്സാണ് ബൈക്കില്‍ ഇടിച്ചത്. ബസ് അമിതവേഗതയിലായിരുന്നെന്നും ഓവര്‍ടേക്ക്‌ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.സംഭവസ്ഥലത്തുവച്ചുതന്നെ ചന്ദ്രന്‍ മരിച്ചു. ഭാര്യ : ശാന്ത. മക്കള്‍ : പ്രവീണ്‍ , പ്രണവ് (കുവൈറ്റ്). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!