കൊടകര : ആളൂര്‍ ഉറുമ്പന് കുന്നിലുള്ള ആലപ്പാട്ട് അയ്യപ്പക്കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി മരവടികൊണ്ട് അയ്യപ്പക്കുട്ടിയുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റിലായി. ഒളിവിലായിരുന്ന വെള്ളിക്കുളങ്ങര പന്തല്ലൂരക്കാരന് വര്‍ക്കി (48) എന്നയാളെയാണ് മൂന്നു വര്‍ഷത്തിനു ശേഷം കൊടകര എസ്. ഐ. എം.എസ്. വര്‍ഗ്ഗീസും സംഘവും അറസ്റ്റു ചെയ്തത്.
5-9-2010 നാണ് കേസിനാസ്പതമായ സംഭവം നടന്നത്. പ്രതിയുടെ ആക്രമണത്തില്‍ പരിക്കുപറ്റിയ അയ്യപ്പുക്കുട്ടി ഇരിങ്ങാലക്കുട കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൊടകര പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടയില്‍ ഒളിവില്‍പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ചാലക്കുടിയിലെത്തിയ പ്രതിയെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.കെ. സുരേഷ്, കെ.സി. ഗോകുലന് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.