Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ ദ്രവ്യ കലശം നാലാം ദിവസത്തിലേക്ക്.

KodakaraKavilTempleകൊടകര പൂനിലാർക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന ദ്രവ്യകലസതോടനുബന്ധിച്ചു  ഡോ. കെ അരവിന്ദാക്ഷൻ പ്രഭാഷണം നടത്തുന്നു.

കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ ദ്രവ്യ  കലശം മൂന്നാം ദിവസമായ വ്യാഴാഴ്ച രാവിലെ ഗണപതിഹോമം, ശാന്തിഹോമം, അത്ഭുതശാന്തി ഹോമം, കുണ്ഡശുദ്ധി, മുളപൂജ, ഭഗവത്‌സേവ, അത്താഴപൂജ എന്നീ ചടങ്ങുകളോടെ നടന്നു.വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഡോ. കെ. അരവിന്ദാക്ഷന്റെ ഭക്തിപ്രഭാഷണവും ഉണ്ടായിരുന്നു. 26 ന് തത്വകലശാഭിഷേകവും 27 ന് സമാപനദിവസം രാവിലെ 9 ന് ബ്രഹ്മകലശാഭിഷേകവും നടക്കും.

ദ്രവ്യ  കലശത്തിന്റെ  നാലാം ദിവസമായ വെള്ളിയാഴ്ച കാലത്ത് 5 മണിക്ക് ഗണപതിഹോമം, ശ്വശാന്തിഹോമം, സ്ഥലശുദ്ധി, പത്മമിടൽ എന്നിവയും വൈകുട്ട് മുളപൂജ, ഭഗവത്‌സേവ, അത്താഴപൂജ എന്നിവയും നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!