Breaking News

ഒഴിവുകളിലേക്ക് നിയമനം വേഗത്തിലാക്കണമെന്ന് കെ.എസ്.ഇ.ബി. മസ്ദൂര്‍ യോഗം.

കൊടകര : കെ.എസ്.ഇ.ബി. യില്‍ മസ്ദൂര്‍ ഒഴിവുകള്‍ പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്ത് നിയമന നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.എസ്. ഇ.ബി. മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ മസ്ദൂര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിയമന ശുപാര്‍ശകള്‍ അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. മാത്രമല്ല, ജില്ലയിലെ മുഴുവന്‍ മസ്ദൂര്‍ ഒഴിവുകളും വൈദ്യുതി ബോര്‍ഡ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ മുഴുവന്‍ ഒഴിവുകളിലേയ്ക്കും നിയമനം വേഗത്തില്‍ നടപ്പാക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സെക്രട്ടറി സനീഷ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോബി എം.എ. സ്വാഗതവും ജിലീഷ് കെ.പി. നന്ദിയും പറഞ്ഞു. ഷീയാബുദ്ദീന്‍ , സുനില്‍ കുമാര്‍ കെ.പി., സി.വി. സനീഷ് തുടങ്ങിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!