കൊടകര : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര് .ടി.സി. ബസിന്റെ എന്‍ജിനില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ആമ്പല്ലൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയിരുന്ന കെ.എസ്.ആര് .ടി.സി. ഓര്‍ഡിനറി ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്.
ദേശീയപാത കൊടകര പെരിങ്ങാംകുളത്തിനു സമീപത്ത് വച്ച് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ്സ് നിര്‍ത്തുകയായിരുന്നു.പരിഭ്രാന്തരായ യാത്രക്കാര്‍ ബസില്‍ നിന്ന് പുറത്തിറങ്ങി. ബാറ്ററിയില്‍ നിന്നുള്ള വയറിലെ ഷോര്‍ട്ട് സര്ക്യൂട്ടാണ്പു ക ഉയാരാനിടയാക്കിയത്. സംഭവമറിഞ്ഞ് പുതുക്കാട് നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു.