Breaking News

അഷ്‌ടമി മഹോത്സവം ആഘോഷിച്ചു.

IMG_2245മുരിയാട് കുന്നതൃക്കൊവ്‌ മഹാദേവ  ക്ഷേത്രത്തിലെ  അഷ്ടമി  ആഘോഷതോടനുബന്ധിച്ചു  നടന്ന  എഴുന്നള്ളിപ്പ്

കൊടകര : മുരിയാട്‌ കുന്നത്തൃക്കോവ്‌ മഹാദേവക്ഷേത്രത്തിലെ അഷ്‌ടമി മഹോത്സവം ആഘോഷിച്ചു. ക്ഷേത്രച്ചടങ്ങുകള്‍, ശ്രീഭൂതബലി , പുറത്തേക്കെഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, അന്നദാനം, നിറമാല, ചുറ്റുവിളക്ക്‌, കേളി, പറ്റ്‌, രാജീവ്‌ വാരിയരുടെ തായമ്പക, നൃത്തസന്ധ്യ, കഥകളി, അയ്യപ്പക്ഷേത്രത്തില്‍നിന്നും പഞ്ചവാദ്യത്തോടെ വിളക്കെഴുന്നള്ളിപ്പ്‌ എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന്‌ 3 ആനകള്‍ അണിനിരന്നു. പഞ്ചവാദ്യത്തിന്‌ പെരുവനം കൃഷ്‌ണകുമാറും മേളത്തിന്‌ കൊടകര ഉണ്ണിയും നേതൃത്വം നല്‍കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ നകര്‍ണിമനയ്‌ക്കല്‍ കൃഷ്‌ണന്‍ നമ്പൂതിരി, നീലകണ്‌ഠന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

കൊടകര : പൂനിലാര്‍ക്കാവ്‌ ദേവസ്വത്തിന്റെ കീഴേടമായ കൊടകര കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ അഷ്‌ടമി ആഘോഷിച്ചു. വിശേഷാല്‍പൂജകള്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക്‌ തന്ത്രി തെക്കേടതത്‌ പെരുമ്പടപ്പ്‌ ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!