Breaking News

കാവനാട്‌-വെല്ലപ്പാടി റോഡ്‌ ; അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം.

KDA Kavanad Road prathishedhamകൊടകര : കാവനാട്‌ വെല്ലപ്പാടി റോഡിനെ അധികൃതര്‍ അവഗണിക്കുന്നതിനെതിരെ കാവനാട്‌ ജനകീയ സമിതി പ്രതിഷേധിച്ചു. ‘ടി.എസ്‌. പ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. കൊടകര മറ്റത്തൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കാര്‍ഷിക മേഖലയില്‍ വളരെ പങ്ക്‌ വഹിക്കുന്നതുമായ ഈ റോഡ്‌ ഉടനടി സഞ്ചാരയോഗ്യമാക്കണമെന്നും വല്ലപ്പാടി അഞ്ചാം വാര്‍ഡ്‌ മെമ്പറുടെ അനാസ്ഥ മാറ്റി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യ്രത്തെ നിഷേധിക്കുന്ന ഈ പ്രവൃത്തിയില്‍ നിന്നും പി•ാറി റോഡ്‌ ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികള്‍ ആരംഭിക്കുമെന്നും പ്രസിഡന്റ്‌ ജോജു ചുള്ളി മുന്നറിയിപ്പ്‌ നല്‍കി. സന്തോഷ്‌ കൊള്ളിവളപ്പില്‍, സിബിന്‍ മല്‍പ്പാന്‍, മണികണ്‌ഠന്‍ കുറുവത്ത്‌ എന്നിവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!