Breaking News

ഫോട്ടോഗ്രാഫേഴ്‌സ്‌ ജില്ലാസമ്മേളനം ബുധനാഴ്ച സമാപിക്കും.

Photograheres Association Photo 1കൊടകര : ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാസമ്മേളനത്തിന്‌ ബുധനാഴ്ച സമാപനമാകും. കൊടകര പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനം കെ.പി.ധനപാലന്‍ എം.പി ഉദ്‌ഘാടനംചെയ്‌തു. ഫോട്ടോഗ്രാഫി പ്രദര്‍ശനം കൊടകര സി.ഐ.കെ.സുമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ട്രഡ്‌ഫെയര്‍ ഉദ്‌ഘാടനം കൊടകര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ നിര്‍വഹിച്ചു.കെ.എ.അജീഷ്‌ അധ്യക്ഷത വഹിച്ചു.എം.ജി.രാജു ആമുഖപ്രഭാഷണം നടത്തി. ഫോട്ടോഗ്രാഫി അവാര്‍ഡ്‌ദാനം ബി.ഡി.ദേവസി എം.എല്‍ .എയും വിദ്യാഭ്യാസ അവാര്‍ഡ്‌ദാനം സി.രവീന്ദ്രനാഥ്‌ എം.എല്‍ .എ യും നിര്‍വഹിച്ചു.

ദേശീയഅധ്യാപകജേതാവിനെ ആദരിക്കല്‍ വിനോദ്‌ മുരിയാട്‌ നിര്‍വഹിച്ചു. മേഖല ഫുട്‌ബോള്‍മത്സര അവാര്‍ഡ്‌ദാനം വിജയന്‍ മാറാഞ്ചേരിയും ജീവകാരുണ്യപ്രവര്‍ത്തനോദ്‌ഘാടനം പഞ്ചായത്തംഗം കെ.ആര്‍ .സോമഌം നിര്‍വഹിച്ചു. നല്ലമേഖലക്കുള്ള അവാര്‍ഡ്‌ദാനം വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡണ്ട്‌അബ്‌ദുള്‍ഹമീദും നല്ല പ്രസിഡണ്ട്‌,സെക്രട്ടറി,ട്രഷറര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ്‌ ദാനം കെ.എം.ലെനിഌം നിര്‍വഹിച്ചു.മികച്ച പ്രകടനത്തിന്‌ സജീവ്‌ വസദിനി അവാര്‍ഡ്‌ നല്‍കി.ജോജോ മാടവന, കെ.വി.ദേവദാസന്‍ ,ജിയോ ടോമി ,പി.എസ്‌.ദേവദാസ്‌ ,ജനീഷ്‌ പാമ്പൂര്‍ ,പി.എ.വില്‍സണ്‍ ,ജോസ്‌ പൊന്തേക്കന്‍ , ബഷീര്‍ മാമ്മിയ എന്നിവര്‍ പ്രസംഗിച്ചു.

ബുധനാഴ്ച രാവിലെ 10 ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനപ്രസിഡണ്ട്‌ എം.ജി.രാജു ഉദ്‌ഘാടനം ചെയ്യും.കെ.എ.അജീഷ്‌ അധ്യക്ഷത വഹിക്കും.14 മേഖലകളില്‍ നിന്നായി 160 പ്രതിനിധികള്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!