Breaking News

കാര്‍ യാത്രക്കാരെ രണ്ട് മണിക്കൂര്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞുവെച്ചു.

Toll Plazaപാലിയേക്കര: ടോള്‍ നല്‍കാന്‍ പണമില്ലാതിരുന്ന കാര്‍ യാത്രക്കാരെ രണ്ട് മണിക്കൂര്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞുവെച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. ചെങ്ങാലൂരില്‍ താമസിക്കുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശി ശ്രീനുവിനായിരുന്നു ദുരനുഭവം. തൃശ്ശൂരില്‍നിന്ന് സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു ശ്രീനുവും സുഹൃത്ത് ഡിബിനും. എന്നാല്‍, പാലിയേക്കരയിലെത്തിയപ്പോഴാണ് പണമെടുത്തില്ലെന്ന കാര്യം ശ്രദ്ധിച്ചത്.

ഇക്കാര്യം ടോള്‍ അധികൃതരെ അറിയിച്ചെങ്കിലും കാര്‍ കിടന്ന ലൈന്‍ ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. അതോടെ കാര്‍ യാത്രികര്‍ ടോള്‍ ബൂത്തില്‍ കുടുങ്ങിയ നിലയിലായി. തുടര്‍ന്ന് ടോള്‍ പ്ലാസാ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നേരെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. യാത്രക്കാര്‍ പോലീസിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടും ടോള്‍ അധികൃതര്‍ അതിനു തയ്യാറായില്ല.

തുടര്‍ന്ന് ടോള്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടു. മാധ്യമപ്രവര്‍ത്തകര്‍കൂടി എത്തിയതോടെ രാത്രി ഏഴരയോടെ ടോള്‍ അധികൃതര്‍ കാര്‍യാത്രികരെ കടത്തിവിടുകയായിരുന്നു.

ടോള്‍ പ്ലാസയില്‍ മുഴുവന്‍ സമയം പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ പ്രശ്‌നപരിഹാരത്തിനോ വിഷയം സ്റ്റേഷനില്‍ അറിയിക്കുന്നതിനോ ആരും തയ്യാറായില്ല. രണ്ട് മണിക്കൂറോളം ടോള്‍ പ്ലാസയില്‍ വാഹനം തടഞ്ഞിട്ടിട്ടും പുതുക്കാട് പോലീസ് വിവരം അറിഞ്ഞതുമില്ല.
കടപ്പാട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!