Breaking News

വര്‍ക്കല ഗുരുകുലം ആശ്രമാധിപതി ശ്രീനാരായണ വിചാരകേന്ദ്രം സന്ദര്‍ശിച്ചു

SNTrustകൊടകര ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീനാരായണ വിചാരകേന്ദ്രം വര്‍ക്കല ഗുരുകുലം ആശ്രമാധിപതി ഗുരുമുനിനാരായണപ്രസാദ്‌ സ്വാമികള്‍ സന്ദര്‍ശിച്ചപ്പോള്‍

കൊടകര : കൊടകര ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീനാരായണ വിചാരകേന്ദ്രം വര്‍ക്കല ഗുരുകുലം ആശ്രമാധിപതി ഗുരുമുനിനാരായണപ്രസാദ്‌ സ്വാമികള്‍ സന്ദര്‍ശിച്ചു. തോട്ടുവമംഗലഭാരതി ആശ്രമത്തിലെ മാതാജോതിര്‍മയി ദേവി, സ്വാമിനി ലീലാമണിയും ഒട്ടേറെ ശിഷ്യരും സ്വാമികള്‍ക്കൊപ്പമുണ്ടായി. ട്രസ്റ്റ്‌ ചെയര്‍മാന്‍ ടി.എ. രാജന്‍ ബാബു, കൊടകര എസ്‌.എന്‍ .ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.ആര്‍ . രാമകൃഷ്‌ണന്‍, ട്രസ്റ്റ്‌ സെക്രട്ടറി സേതുകനകമാളിക, കൊടകര ശാഖാ സെക്രട്ടറി വി.സി. പ്രഭാകരന്‍ ട്രസ്റ്റ്‌ ട്രഷറര്‍ ടി.സി. അശോകന്‍ , സോമന്‍ പുല്ലാര്‍ക്കാട്ട്‌, ടി.വി. സജ്ജയ്‌ ദാസ്‌, ഷൈല രാജന്‍ , ഗീതാ രവീന്ദ്രന്‍ എന്നിവര്‍ സ്വീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!