Breaking News

കൊടകര ഷഷ്‌ഠി: കൊടിയേറ്റം തിങ്കളാഴ്‌ച

Kunnathu Templeകൊടകര:കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്‌ഠി മഹോത്സവത്തിന്‌ തിങ്കളാഴ്‌ച രാവിലെ 8 ന്‌ കൊടിയേറും. പൂനിലാര്‍ക്കാവ്‌ ദേവസ്വത്തിന്റെ കീഴേടമായ കുന്നത്തൃക്കോവിലില്‍ ദേവസ്വം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ്‌ കൊടിയേറുക. 8 നാണ്‌ ഷഷ്‌ഠി. കൊടിയേറ്റത്തിഌശേഷം ക്ഷേത്രത്തില്‍ കളഭം, ശ്രീഭൂതബലി എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക്‌ തന്ത്രി തെക്കടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി, മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

KodakaraShashtyKodiyettamവിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം,  മറ്റത്തൂര്‍കുന്ന്‌, കാവുംതറ കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി, കെ.പി.എം.എസ്‌ കാവുംതറ, മരുത്തോപിള്ളി പുലയര്‍ ,കുംഭാരസമുദായം, ഉളുംമ്പത്തുംകുന്ന്‌, ഗാന്ധിനഗര്‍ ,തെക്കുംമുറി യുവജനസംഘം ,പുലിപ്പാറക്കുന്ന്‌,  കൊടകര ടൗണ്‍, അഴകം, കൊപ്രക്കളം, ഫ്രണ്ട്‌സ്‌ കലാവേദി വെല്ലപ്പാടി, കാരൂര്‍ അരുണോദയം, ഏകലവ്യ ഗാന്ധിനഗര്‍ തുടങ്ങി 19 കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും.

ഇതില്‍ ആതിഥേയകാവടിസംഘമായ കാവുംതറകരയോഗം സെറ്റിന്റെ കൊടിയേറ്റം ഇക്കഴിഞ്ഞ 16 ന്‌ നടന്നു. ഇവരുടെ ആഭിമുഖ്യത്തില്‍ പൂനിലാര്‍ക്കാവില്‍ മറ്റുസെറ്റുകളെ എതിരേല്‍ക്കലും പാനകപൂജയും നടക്കും. കൂടാതെ ഷഷ്‌ഠിദിവസം രാവിലെ നടക്കുന്ന കളഭക്കാവടിയും സന്ധ്യക്കുള്ള ഭസ്‌മക്കാവടിയും ആതിഥേയരുടേതാണ്‌. ഷഷ്‌ഠിമഹോത്സവത്തില്‍ പങ്കെടുക്കുന്ന സെറ്റുകളുടെ ആസ്ഥാനങ്ങളിലും തിങ്കളാഴ്‌ച കൊടിയേറ്റം നടക്കും. കൊടിയേറ്റം മുതല്‍ ദിവസവും വൈകീട്ട്‌ കുന്നത്തൃക്കോവിലില്‍ നിറമാലയും ചുററുവിളക്കും ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!