കൊടകര : എസ്.എന്‍ .ഡി.പി. യോഗം കൊടകര യൂണിയനിലെ 3025 ാം നമ്പര്‍ പേരാമ്പ്ര ശാഖയുടെ സംയുക്ത കുടുംബയോഗം യൂണിയന് പ്രസിഡണ്ട് ഗോപി കുണ്ടനി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവ കൃതികളിലെ ഭക്തി പ്രഭാവത്തെ അധികരിച്ച് പഠനം നടത്തി ഡോക്ടറേറ്റ് ലഭിച്ച ഒ. വി. ഷിബു അവര്‍കളേയും, ലണ്ടനില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച അഌ ശങ്കറിനേയും, എം.എ. മ്യൂസിക്കിന് ഒന്നാം റാങ്ക് നേടിയ വര്‍ഷ വിക്രമിനേയും ആദരിച്ചു.
യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ കെ.ആര്.ദിനേശന്, എ.ബി. ചക്രപാണി ശാന്തികള്‍, യൂണിയന് യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ലെനിന് ചന്ദ്രന്, യൂണിയന് വനിതാസംഘം സെക്രട്ടറി മിനി പരമേശ്വരന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശാഖ പ്രസിഡന്റ് ബാബു കെ.കെ. അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഗോപി സ്വാഗതം പറയുകയും ചെയ്തു.