Breaking News

കൊടകര ഷഷ്‌ഠി : പാനകപൂജ വെള്ളിയാഴ്ച ; എതിരേല്‍പ്പ്‌ ശനിയാഴ്ച

കൊടകര : കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ 8 ന്‌ നടക്കുന്ന ഷഷ്‌ഠിമഹോത്സവത്തോടഌബന്ധിച്ച്‌ ആതിഥേയകാവടി സംഘമായ കാവില്‍ എന്‍ .എസ്‌.എസ്‌ കരയോഗം സെറ്റിന്റെ പാനകപൂജ വെള്ളിയാഴ്ച വൈകീട്ട്‌ 7 ന്‌ പൂനിലാര്‍ക്കാവ്‌ നടപ്പുരയില്‍ നടക്കും.

ഷഷ്‌ഠിമഹോത്സവത്തില്‍ 18 കാവടിസംഘങ്ങളില്‍ ആതിഥേയരാണ്‌ എന്‍ .എസ്‌.എസ്‌ കരയോഗം. ഇവരുടെ ആഭിമുഖ്യത്തിലാണ്‌ വെള്ളിയാഴ്ചത്തെ പാനകപൂജയും ശനിയാഴ്ച വൈകീട്ട്‌ നടക്കുന്ന എതിരേല്‍പ്പും. ഷഷ്‌ഠിദിവസം രാവിലെ കളഭക്കാവടിയും വൈകീട്ട്‌ നിരവധിമുരുകഭക്തര്‍ ശൂലമേന്തി തപ്പുവാദ്യത്തിന്റേയും പൂക്കാവടികളുടേയും അകമ്പടിയോടെ കുന്നത്തൃക്കോവിലിലേക്ക്‌ നീങ്ങും. പാനകപൂജക്ക്‌ തെക്കാമഠത്തില്‍ കുണാകരന്‍ നായര്‍ കാര്‍മികത്വം വഹിക്കും. ഷഷ്‌ഠിദിവസം ക്ഷേത്രത്തിലെത്തുന്ന കാവടസംഘങ്ങളെ പൂനിലാര്‍ക്കാവിലേക്ക്‌ എതിരേല്‍ക്കുന്നതു കാവില്‍ കരയോഗം സെറ്റാണ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!