Breaking News

പൂനിലാര്‍ക്കാവ്‌ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം.

Karthikaകൊടകര :പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം 15 ന്‌ ആഘോഷിക്കും. രാവിലെ 3 ന്‌ പള്ളിയുണര്‍ത്തല്‍ ,4 ന്‌ തൃപ്രയാര്‍ മഹേഷും ഉമേഷും അവതരിപ്പിക്കുന്ന അഷ്‌ടപദി, 6 ന്‌ ഉഷപൂജ, 8.30 ന്‌ ശ്രീഭൂതബലി, 9 ന്‌ പുറത്തേക്കെഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, ഉച്ചക്ക്‌ 12 ന്‌ കളഭാഭിഷേകം, 12.30 ന്‌ കൊടകര അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്സ്‌, വൈകീട്ട്‌ 2.30 ന്‌ കാഴ്‌ചശിവേലി, പഞ്ചവാദ്യം, വൈകീട്ട്‌ 5 ന്‌ ധ്രുവം മേളം, 6.30 ന്‌ ദീപാരാധന, തൃപ്രയാര്‍ ശരവണരാജന്‍ നയിക്കുന്നനാദസ്വരക്കച്ചേരി, 7 ന്‌ മണ്‌ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്‌, 7.30 ന്‌ കേളി, കൊമ്പ്‌പറ്റ്‌, കുഴല്‍പറ്റ്‌, രാത്രി 8 ന്‌ കുടുംബികളുടെ താലിവരവ്‌, 9.30 ന്‌ തിരുവനന്തപുരം അക്ഷയശ്രീയുടെ അമ്മേ ദേവി ബാലെ, രാത്രി 1 ന്‌ കാര്‍ത്തിക വിളക്ക്‌, വിളക്കാചാരം, തുടര്‍ന്ന്‌ പഞ്ചവാദ്യം, മേളം, പുലര്‍ച്ചെ 4.30 ന്‌ സാംബവനൃത്തം, മുടിയാട്ടം എന്നിവയാണ്‌ പരിപാടികള്‍ .

എഴുന്നള്ളിപ്പിന്‌ 5 ആനകള്‍ അണിനിരക്കും. മേളത്തിന്‌ പെരുവനം സതീശന്‍ മാരാരും പഞ്ചവാദ്യത്തിന്‌ അയിലൂര്‍ അനന്തനാരായണഌം നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രിമാരായ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി, അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. കാര്‍ത്തികത്തലേന്ന്‌ 14 ന്‌ വൈകീട്ട്‌ 5 ന്‌ കാഴ്‌ചശിവേലി, 7 ന്‌ കൊടകര നടരാജ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം, രാത്രി 9 ന്‌ സന്തോഷ്‌മേനോന്‍ ലണ്ടന്‍ ആന്റ്‌ പാര്‍ട്ടിയുടെ നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!