Breaking News

സാംസ്‌കാരിക സന്ധ്യയും ഭരതനാട്യം അരങ്ങേറ്റവും.

kINGANIകൊടകര : കാവില്‍ നടരാജനൃത്തവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സന്ധ്യയും ഭരതനാട്യം അഭ്യസിച്ച വിദ്യാര്‍ത്ഥിനികളുടെ അരങ്ങേറ്റവും, 2013 ഡിസംബര്‍ 14 ശനിയാഴ്‌ച വൈകീട്ട്‌ 6.30 ന്‌ കൊടകര പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രസന്നിധിയില്‍ നടക്കും. നൃത്താധ്യാപിക ഗ്രീഷ്‌മ സത്യന്റെ ശിക്ഷണത്തില്‍ പരിശീലിച്ച 7 വിദ്യാര്‍ത്ഥിനികളാണ്‌ അരങ്ങേറ്റം കുറിക്കുന്നത്‌.

സാംസ്‌കാരിക സന്ധ്യ ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. പൂനിലാര്‍ക്കാവ്‌ ദേവസ്വം പ്രസിഡന്റ്‌ പി.എസ്‌. ശ്രീരാമന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ആര്‍.എല്‍. വി. രാമകൃഷ്‌ണന്‍, കൃഷ്‌ണകുമാര്‍ കാവില്‍, ചെന്നൈ കലാക്ഷേത്ര സരിത, സന്തോഷ്‌ നടവരമ്പ്‌, കൊടകര ഉണ്ണി എന്നിവരെ ആദരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!