കൊടകര : കൊടകര ശ്രീനാരായണ വിചാരകേന്ദ്രത്തില്‍ ചതയ നക്ഷത്രപൂജയും പ്രാര്‍ത്ഥനായോഗവും നടത്തി. എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി കെ.ആര്.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ടി.എ. രാജന് ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.കെ. രവി മുഖ്യപ്രഭാഷണം നടത്തി. ശാഖസെക്രട്ടറി വി.സി. പ്രഭാകരന്, എം.കെ. രാമകൃഷ്ണന്, ടി.സി. അശോകന്, സജ്ജയ് ദാസ് തോട്ടുപുറം, സുകുമാരന്‍ മുടീലികുളം എന്നിവര്‍ നേതൃത്വം നല്കി. പ്രസാദവിതരണവും അന്നദാനവും നടത്തി.