Breaking News

ആര്‍ദ്രമീ ധഌമാസ രാവുകളിലൊന്നില്‍ . . . തിങ്കളാഴ്ച ധഌമാസത്തിലെ തിരുവാതിര.

onam-danceആര്‍ദ്രമീ ധഌമാസ രാവുകളിലൊന്നില്‍ ……. തിങ്കളാഴ്ച ധഌമാസത്തിലെ തിരുവാതിര. കാലകാലനായ പരമശിവന്റെ ജന്മനക്ഷത്രം. മഞ്ഞിന്റെ കുളുര്‍മയില്‍ വ്രതശുദ്ധിയുടെ നിറവുമായാണ്‌ തിരുവാതിര കടന്നുവരുന്നത്‌. കൊല്ലവര്‍ഷത്തിലെ എല്ലാ മാസത്തിലും തിരുവാതിര നക്ഷത്രമുണ്ടെങ്കിലും ധഌമാസത്തിലെ തിരുവാതിരയ്‌ക്കാണ്‌ പ്രാധാന്യം. സ്‌ത്രീകള്‍ക്ക്‌ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ്‌ തിരുവാതിര. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിഌവേണ്ടി സ്‌തീകള്‍ തിരുവാതിര വ്രതം നോല്‍ക്കുന്നു. സ്‌ത്രീകള്‍ക്കു മാത്രമുള്ളതാണ്‌ ആര്‍ദ്രാവ്രതം. പണ്ടൊക്കെ തിരുവാതിരക്ക്‌ 7 ദിവസം വ്രതം നോല്‍ക്കുന്നു. രേവതിനാള്‍ പുലര്‍ച്ചെയുള്ള കുളിയോടെയാണ്‌ തിരുവാതിരവ്രതം ആരംഭിക്കുന്നത്‌. തിരുവാതിരപ്പാട്ടുപാടലും വെള്ളംതുടിച്ച്‌ മുങ്ങിക്കുളിക്കലും അലക്കിയവസ്‌ത്രമുടുക്കലും കണ്ണെഴുതി പൊട്ടുതൊടലും ദശപുഷ്‌പം ചൂടലും ഉറക്കമൊഴിക്കലുമൊക്കെ ഈ വ്രതത്തിന്റെ ഭാഗമാണ്‌.തിരുവാതിരത്തലേന്ന്‌ മകീര്യം നാള്‍ സന്ധ്യാസ്‌നാനവും എട്ടങ്ങാടി പുഴുങ്ങലും പ്രധാനമാണ്‌. ഇതില്‍ സ്‌നാനമാണ്‌ മുഖ്യചടങ്ങ്‌.

ധഌമാസത്തില്‍ തിരുവാതിര ഭഗവാന്‍ തന്റെ തിരുന്നാളാണ്‌ ….. എന്നു തുടങ്ങുന്ന തിരുവാതിരപ്പാട്ടുപാടിക്കൊണ്ടാണ്‌ സ്‌ത്രീകള്‍ കുളിക്കാന്‍ പോകുക. കുളികഴിഞ്ഞ്‌ ശിവക്ഷേത്രത്തില്‍ ദര്‍ശനം പ്രധാനമാണ്‌. തിരുവാതിരനാള്‍ അതിരാവിലെ പാട്ടുപാടി മുങ്ങിക്കുളിച്ച്‌ ഇണമുണ്ടുടുത്ത്‌ കണ്ണെഴുതി ദശപുഷ്‌പം ചൂടി കുരവയിട്ട്‌ വീട്ടിലെത്തി പാര്‍വതീ പരമേശ്വരന്‍മാരെ പൂജിക്കും. ദശപുഷ്‌പങ്ങള്‍ ഭഗവാഌചാര്‍ത്തുന്നു. ഇളനീരും ചെറുപഴവും കൂവ്വപ്പായസവുമൊക്കെയാണ്‌ പ്രഭാത ഭക്ഷണം. അരിഭക്ഷണം പതിവില്ല. ഉച്ചക്ക്‌ ചാമ, ഗോതമ്പ്‌, വരിനെല്ലരി എന്നിവകൊണ്ടാണ്‌ ഭക്ഷണം. കൂടെ മുതിര, ചേന, ചേമ്പ്‌ കാവുത്ത്‌, കായ എന്നിവകൊണ്ടുള്ള പുഴുക്കും പ്രധാനവിഭവമാണ്‌. ഊഞ്ഞാലാട്ടവും തിരുവാതിരക്കളിയുമുണ്ടാകും. പാതിരവരെ നീളും കളിയും പാട്ടും. വാല്‍ക്കണ്ണാടി അഷ്‌ടമംഗല്യത്തോടുകൂടി നടുവില്‍ വച്ചാണ്‌ കൈകൊട്ടിക്കളി. പാതിരാത്രിയില്‍ പാതിരാപ്പൂ ചൂടലും വെറ്റിലമുറുക്കലും തിരുവാതിരയ്‌ക്ക്‌ ശ്രദ്ദേയമാണ്‌.

പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞ്‌ ആദ്യംവരുന്ന ധഌമാസത്തിലെ തിരുവാതിരയാണ്‌ പൂത്തിരുവാതിര. ഈചടങ്ങിന്‌ മറ്റുസ്‌ത്രീകളേയും ക്ഷണിക്കുക പതിവാണ്‌. എല്ലാവരും ചേര്‍ന്ന്‌ പെണ്‍കുട്ടിയുടെ ദീര്‍ഘമാംഗല്യത്തിനായി പ്രാര്‍ഥിക്കും. മലയാളിയുടെ ആഘോഷങ്ങളില്‍ ഏറ്റവും അഌഭൂതിയേകുന്ന വിശേഷമാണ്‌ തിരുവാതിര. ശിവക്ഷേത്രങ്ങളില്‍ ഇന്നേദിവസം പ്രത്യേകപൂജകളും ചടങ്ങുകളും നടക്കുന്നു. കുളിരുകോരുന്ന ധഌമാസത്തില്‍ മലയാളത്തിന്റെ സുഗന്ധംവിതറി കടന്നുവരുന്ന തിരുവാതിര മങ്കകളുടെ ദേശീയോത്സവമാണ്‌.

റിപ്പോർട്ട്‌ : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!