Breaking News

ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാത്തതില്‍ പരാതി.

Kodakara Bus Stand copyകൊടകര  : ബസ് സ്റ്റാന്‍ഡ് ഓട്ടോറിക്ഷ സ്റ്റാന്‍ഡായി മാറിയെന്നു വ്യാപാരി വ്യവസായി സമിതി കുറ്റപ്പെടുത്തി. പഞ്ചായത്ത് നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സില്‍ ബസുകള്‍ കയറുന്നിലെ്ലന്നാണു പരാതി.

kodakara Bus Stand15000 രൂപ മുതല്‍ 20,000 രൂപ വരെ മാസ വാടക കൊടുത്തു കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്കു ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതായതോടെ കച്ചവടം കുറഞ്ഞതായി പറയുന്നു. ഇപ്പോള്‍ ഒരു ഒാട്ടോ സ്റ്റാന്‍ഡ് നിലവിലുള്ളപ്പോള്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡ് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു സമിതി പ്രവര്‍ത്തകരായ സി.വി. പോള്‍ ചാതേലി, സജീവന്‍ കരോട്ട്, വി.എ. അഫ്സല്‍ എന്നിവര്‍ പറഞ്ഞു.

കടപ്പാട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!