Breaking News

ഗ്രാമപഞ്ചായത്ത്‌ സ്ഥാപനത്തിന്‌ പി.വി. രാഘവന്റെ പേരുനല്‍കണം.

കൊടകര : കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടായി 30 വര്‍ഷത്തേക്കാളേറെ പ്രവര്‍ത്തിച്ച്‌ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ച പി.വി. രാഘവന്റെ സ്‌മരണ നിലനിര്‍ത്താന്‍ ഗ്രാമപഞ്ചായത്ത്‌ വക ഏതെങ്കിലും സ്ഥാപനത്തിന്‌ അദ്ദേഹത്തിന്റെ നാമകരണം ചെയ്യുക, പേരാമ്പ്രയിലെ അടിപ്പാത എത്രയും വേഗം പ്രാവര്‍ത്തികമാക്കുക, അപ്പോളോ  ചെറുകുന്ന്‌ റോഡ്‌ സഞ്ചാര യോഗ്യമാക്കുക, പേരാമ്പ്ര ആയുര്‍വേദ ആശുപത്രിയിലെ ബെഡ്ഡുകളുടെ എണ്ണം കൂട്ടുക, വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന വിഷചികിത്സ സൗകര്യം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ കൊടകര മണ്‌ഡലം നാഷനലിസ്റ്റ്‌ കോണ്‍ഗ്രസ്സ്‌ ആവശ്യപ്പെട്ടു. പുഷ്‌പാകരന്‍ തോട്ടുപുറം, തിലകന്‍ കെ.ആര്‍., ഡേവീഡ്‌ പി.ജെ., ശിവന്‍ കുന്നിശ്ശേരി, ജോസ്‌ ടി.എ., ബൈജു ടി.എഫ്‌. സജിത്ത്‌ പി.ടി. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!