Breaking News

റോഡിന്റെ ശോച്യാവസ്ഥ: കളക്‌ടര്‍ക്ക്‌ പരാതി നല്‍കി

കൊടകര : വെള്ളിക്കുളങ്ങര – കൊടകര പി.ഡബ്ല്യു.ഡി.റോഡിന്റെ ഇരുവശങ്ങളിലും ഈ റോഡിലുണ്ടായിരുന്ന പഴയപാലങ്ങള്‍ പൊളിച്ചതിന്റെ അവശിഷ്‌ടങ്ങളും വെള്ളിക്കുളങ്ങര കെ.എസ്‌.ഇ.ബി.യിലെ ഇലക്‌ട്രിക്‌ പോസ്റ്റുകളും നിക്ഷേപിക്കുകയും അനധികൃതമായിസ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ടുകളും അഌബന്ധസാധന സാമഗ്രികളും സ്ഥാപിച്ചിരിക്കുന്നത്‌ നിമിത്തം വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുപോലും ഈവഴിയുള്ള യാത്ര വളരെ ദുസ്സഹമായിരിക്കുകയാണെന്നാരോപിച്ച്‌ തൃശൂര്‍ ജില്ലാകളക്‌ടര്‍ക്ക്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമതി വെള്ളിക്കുളങ്ങര യൂണിറ്റ്‌ പ്രവര്‍ത്തക സമിതി പരാതി നല്‌കി.

റി ടാറിങ്ങ്‌ നടത്താത്തത്‌ മൂലംരൂപപ്പെട്ട കുഴിയില്‍വീണ്‌ ഈഅടുത്തകാലത്ത്‌ഒരുയുവാവ്‌ ദാരുണമായി മരണമടയുകയുണ്ടായി. പലപ്രാവശ്യം പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ അറ്റകുറ്റപ്പണി നടത്തുവാനോ മറ്റ്‌ അവശിഷ്‌ടങ്ങള്‍ മാറ്റുവാനോ തയ്യാറാകുന്നിന്നെന്നും ഈറോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നാണ്‌ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!