Breaking News

കൊടകര ദേശീയപാതയില്‍ ക്രിസ്മസ് തലേന്ന് അപകടപരമ്പര.

perngakulam Accident2കൊടകര: ദേശീയപാത കൊടകരയിലും സമീപപ്രദേശങ്ങളിലുമായി ക്രിസ്മസ് തലേന്ന് നിരവധി അപകടങ്ങള്‍. രാവിലെ സ്‌കൂട്ടര്‍ യാത്രക്കാരനായ പുത്തന്‍ചിറ സ്വദേശി മെല്‍വിന്റെ മരണത്തിനിടയാക്കിയ അപകടത്തിനു പുറമെ മൂന്ന് അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

വൈകുന്നേരം പേരാമ്പ്രയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരാമ്പ്ര ചെറുവത്തൂര്‍ വീട്ടില്‍ ബാബു (36), ഭാര്യ ഷെറിന്‍(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആദ്യം ചാലക്കുടി ആസ്​പത്രിയിലെത്തിച്ചു. പിന്നീട് തൃശ്ശൂരിലെ ആസ്​പത്രിയിലേക്ക് മാറ്റി.

ഏഴുമണിയോടെ കൊടകര ബിവറേജസ് ഷോപ്പിനു മുന്നില്‍ കാല്‍നടക്കാരിയായ വയോധികയെ കാറിടിച്ച് പരിക്കേറ്റനിലയില്‍ ചാലക്കുടിയിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കാവുന്തറ സ്വദേശിനി കൗസല്യ (60)യ്ക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന കാറാണ് ഇടിച്ചത്.

രാവിലെ കൊടകര പെരിങ്ങാംകുളത്തിനടുത്ത് പുത്തന്‍ചിറ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും ഒപ്പുമുണ്ടായിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!