Breaking News

കേരള വിശ്വകര്‍മ്മസഭ കൊടകര-വല്ലപ്പാടി ശാഖ രൂപീകരിച്ചു

കൊടകര : കേരള വിശ്വകര്‍മ്മസഭ മുകുന്ദപുരം താലൂക്ക്‌ യൂണിയന്റെ കീഴില്‍ കേരളവിശ്വകര്‍മ്മസഭ കൊടകരവല്ലപ്പാടി ശാഖ രൂപീകരിച്ചു. രൂപീകരണ യോഗം എ.വി. കൃഷ്‌ണന്‍ സംസ്ഥാന ഓര്‍ഗ്ഗനൈസിംഗ്‌ സെക്രട്ടറി ശാഖ ഉദ്‌ഘാടനം ചെയ്‌തു. കെ.ജി. നാരായണന്‍ താലൂക്ക്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സുരേഷ്‌ താലൂക്ക്‌ സെക്രട്ടറി സഭയെക്കുറിച്ച്‌ വിശദീകരിച്ചു. വിജി ഉണ്ണികൃഷ്‌ണന്‍ സ്വാഗതം പറഞ്ഞു. കെ.സി. മനോഹരന്‍ താലൂക്ക്‌ കമ്മിറ്റിഅംഗം ആശംസകള്‍ അര്‍പ്പിച്ചു. അനിത ഹരി നന്ദി രേഖപ്പെടുത്തി.

ഭാരവാഹികളായി പ്രസിഡന്റ്‌ ബാലകൃഷ്‌ണന്‍ എന്‍., വൈസ്‌ പ്രസിഡന്റ്‌ സുധന്‍ കെ.കെ., സെക്രട്ടറി വിജി ഉണ്ണികൃഷ്‌ണന്‍ , ജോ. സെക്രട്ടറി അനിത ഹരി, ഖജാന്‍ജി ധന്യ സുനില്‍, കമ്മിറ്റി അംഗങ്ങളായി മുരളി വി.എന്‍., കെ.എ. വിജയന്‍, കൗസല്യ ചന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു. ജനസംഖ്യാഌപാതിക പ്രാതിനിധ്യം, സാമൂഹ്യനീതി എന്നിവ നടപ്പിലാക്കണമെന്ന്‌ പൊതുയോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!