Breaking News

സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന ദേവാലയത്തില്‍ തിരുപ്പട്ട സ്വീകരണവും അഌമോദന സമ്മേളനവും

St.Joseph's Forane Church Kodakaraകൊടകര : കൊടകര സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന ദേവാലയത്തില്‍ തിരുപ്പട്ട സ്വീകരണവും അഌമോദന സമ്മേളനവും ബുധനാഴ്ച നടക്കും. കൊടകര ഇടവകാംഗമായ ഡീക്കന്‍ നൗജിന്‍ വിതയത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കും. രാവിലെ 9ന്‌ അഭിവന്ദ്യ പിതാവിഌം ഡീക്കന്‍ നൗജിഌം സ്വീകരണം നല്‍കും. രാവിലെ 9.30ന്‌ തിരുപ്പട്ടദാന ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ പ്രഥമ ബലിയര്‍പ്പണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. വൈകീട്ട്‌ 6ന്‌ അഌമോദന സമ്മേളനം മോണ്‍. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഫാ. തോമസ്‌ ആലുക്കല്‍ അദ്ധ്യക്ഷനാവും.

തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും ഉണ്ടാകും. വ്യാഴാഴ്‌ച നടക്കുന്ന സമര്‍പ്പിത സംഗമത്തില്‍ മാര്‍ ജെയിംസ്‌ പഴയാറ്റിലിഌം ഇടവകയിലെ സമര്‍പ്പിതര്‍ക്കും രാവിലെ 9.30ന്‌ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന സമൂഹബലിയില്‍ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ മുഖ്യ കാര്‍മ്മികനാകും. രാവിലെ 11.30ന്‌ കൊടകര ഫൊറോന വികാരി ഫാ. തോമസ്‌ ആലുക്കലിന്റെ അദ്ധ്യക്ഷതയില്‍ അഌമോദന സമ്മേളനം നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!