Breaking News

കൈമുക്ക്‌ രാമന്‍ അക്കിത്തിരിപ്പാടിന്റെ അറുപതാംപിറന്നാള്‍ ആഘോഷിച്ചു.

KDA Kaimukku Vaidhikan Matter Photoകൈമുക്ക്‌ വൈദികന്‍ ബ്രഹ്മശ്രീ രാമന്‍ അക്കിത്തിരിപ്പാടിന്റെ ഷഷ്‌ട്യബ്‌ദപൂര്‍ത്തിയുടെ സമാപനസമ്മേളനം കെ.പി. ധനപാലന്‍ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു.

കൊടകര : ജ്യോതിഷ പണ്‌ഡിതന്‍ കൈമുക്ക്‌ വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിന്റെ ഷഷ്‌ഠിപൂര്‍ത്തിയുടെ മൂന്ന്‌ ദിവസം നീണ്ട്‌ നിന്ന ആഘോഷപരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനത്തോടഌബന്ധിച്ച്‌ നടന്ന സമാദരണസദസ്സ്‌ കെ.പി.ധനപാലന്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര ഭ ക്ഷ്യസിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി പ്രാഫ. കെ.വി.തോമാസ്‌, ജില്ല കളക്‌ടര്‍ എം.എസ്‌. ജയ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എന്‍.പി. മുരളി അദ്ധ്യക്ഷത വഹിച്ചു. ഷഷ്‌ട്യബ്‌ദപൂര്‍ത്തി സമാദരണസമിതി ചെയര്‍മാന്‍ കെ.ആര്‍.ദിനേശന്‍ ഉപഹാരസമര്‍പ്പണം നടത്തി.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി.എന്‍. ശങ്കര്‍, എസ്‌.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ ബിഌ കെ.കെ., എന്‍.എസ്‌.എസ്‌. താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ ഡി. ശങ്കരന്‍കുട്ടി, യോഗക്ഷേമസഭ ജില്ല ജോയിന്റ്‌ സെക്രട്ടറി മുണ്ടാരപ്പിള്ളി ശിവദാസന്‍ നമ്പൂതിരി, സമാദരണസമിതി വൈസ്‌ ചെയര്‍മാന്‍ ഷാജുമോന്‍ വട്ടേക്കാട്‌, എം.കെ. കൃഷ്‌ണകുമാര്‍, കെ.വി. ഗോപാലന്‍, പ്രശാന്ത്‌ പന്തല്ലൂര്‍, കെ. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. പ്രാഗ്രാം കണ്‍വീനര്‍ ടി. ബാലകൃഷ്‌ണമേനോന്‍ സ്വാഗതവും കെ.എസ്‌. പ്രഹ്ലാദന്‍ പൊന്നൂക്കര നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!