വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര – കൊടകര റോഡിന്റെ ഇരുവശങ്ങളിലും പഴയപാലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളും വെദ്യുതി തൂണുകള്‍ കൂട്ടിയിട്ടിരിക്കുന്നതും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതും മൂലം കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി.
റോഡ് റീ ടാര്‍ ചെയ്യാത്തതും അറ്റകുറ്റപ്പണി നടത്താത്തതും മൂലം ഇവിടെ അപകടങ്ങള്‍ നിത്യ സംഭവമായിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിക്കുളങ്ങര യൂണറ്റംഗങ്ങള്‍ കലക്ടര്‍ക്ക് പരാതി നല്‍കി. യോഗത്തില്‍ ഇ.ജെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഏറത്ത്, എ.ഡി. സണ്ണി, വി.പി. ജോണി, ജോര്‍ജ് പരിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
കടപ്പാട് : മനോരമ