വെള്ളിക്കുളങ്ങര: കുറ്റിച്ചിറയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുനടന്ന കഞ്ചാവു പൊതിയുള്പ്പടെ യുവതി അറസ്റ്റില്‍. . കുറ്റിച്ചിറ ചെമ്പന്‍കുന്ന് പുത്തന്‍വീട്ടില്‍ പീറ്ററിന്റെ ഭാര്യ ഷീജ (30 )ആണ് പോലീസ് പിടിയിലായത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ കുറ്റിച്ചിറ വില്ലേജ് ഓഫീസ് പരിസരത്ത് കനാല്‍ബണ്ട് റോഡിലൂടെ നടന്നുപോകുമ്പോള്‍ പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. 690 ഗ്രാം കഞ്ചാവ് യുവതിയുടെ കൈവശം ഉണ്ടായിരുന്നു. വെള്ളിക്കുളങ്ങര പോലീസ് അന്വേഷണം തുടങ്ങി. കടപ്പാട് : മാതൃഭൂമി.