Breaking News

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 15 ന് കൊടകരയിൽ

കൊടകര : തൃശൂർ ജില്ലാ ആം റസ്ലിങ്ങ് അസോസിയേഷന്റെയും കൊടകര ഡ്രീം സ്റ്റൈൽ ഫിറ്റ്നെസ്സ് സെന്റെറിന്റെയും സംയുക്തഭിമുഖ്യത്തിൽ തൃശൂർ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 2014 ഫെബ്രുവരി 15 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ കൊടകര ഡ്രീം സ്റ്റൈൽ ഫിറ്റ്നെസ്സ് സെന്റെറിൽ നടക്കുന്നു.

ഫെബ്രുവരി 23 ന് മലപ്പുറത്ത്‌ വച്ച് നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള തൃശൂർ ജില്ലാ ടീമിന്റെ സെലക്ഷനും ഇതോടൊപ്പം നടക്കും. ശരീരഭാരമാനുസരിച്ച് 11 ക്ലാസ്സുകളിലാണ് മത്സരം നടക്കുക എന്ന് തൃശൂർ ജില്ലാ ആം റസ്ലിങ്ങ് അസോസിയേഷൻ സെക്രട്ടറി എം.ഡി റാഫേൽ, ഒർഗനൈസിംഗ് സെക്രട്ടറി ഷാജു മോൻ വട്ടേക്കാട് എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9447527877, 9447437516 എന്നി നമ്പരുകളിൽ ബന്ധപ്പെടണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!