Breaking News

എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനം നടത്തി

കൊടകര : 2916 നമ്പര്‍ ചുങ്കാല്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികം പണിപൂര്‍ത്തീകരിച്ച കരയോഗം ഹാളില്‍ യൂണിയന്‍ സെക്രട്ടറി എ.പി. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. 100 വയസ്സിലേക്ക് കടന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 1 വര്‍ഷം നീണ്ടുനിൽക്കുന്ന സാമൂഹ്യപരിപാടികള്‍ യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി വിശദീകരിച്ചു.

വൈസ് പ്രസിഡണ്ട് സതിനാരായണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. പാറുകുട്ടി പ്രവര്‍ത്തനറിപ്പോര്‍ട്ടും, ട്രഷറര്‍ ഹരിദാസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെ. നാരായണമേനോൻ, ജയ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ പ്രസിഡന്റായി ടി. ബാലകൃഷ്ണമേനോനേയും, സെക്രട്ടറിയായി എ. പാറുകുട്ടിയേയും തിരഞ്ഞെടുത്തു. യൂണിയന്‍ കമ്മിറ്റി മെമ്പര്‍ വി. രാമന്‍ നായര്‍, ടി. ബാലകൃഷ്ണമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജന്മനക്ഷത്ര പിരിവ് യോഗത്തില്‍ ഉദ്ഘാടം ചെയ്തു. നാരായണമേനോൻ സ്വാഗതവും ജയഹരിദാസ് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!