ചോക്ലേറ്റ് കൊക്കനട്ട് റോൾസ്

ChocolateCoconutRollsചോക്ലേറ്റ് കൊക്കനട്ട് റോൾസ്
By:- Shaila Warrier

മാരി ബിസ്ക്കറ്റ് – 1 പാക്കറ്റ് ( 20 എണ്ണം )
പഞ്ചസ്സാര – 1 ടേബിൾ സ്പൂണ്‍
കൊക്കോ പൌഡർ – 1 1/2 ടി സ്പൂണ്‍

ഇവ മൂന്നും മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക

പാല് – 4-5 ടേബിൾ സ്പൂണ്‍

പൊടിയിലേക്കു പാലൊഴിച്ചു കുഴച്ചു മുറുക്കമുള്ള മാവാക്കുക.

തേങ്ങ ചിരകിയത് – 1/2 – 3/4 കപ്പ്‌
വെണ്ണ/നെയ്യ് – 2 ടേബിൾ സ്പൂണ്‍
പഞ്ചസാര – 1/2 കപ്പ്‌
ഏലക്കാപ്പൊടി – 1/4 ടി സ്പൂണ്‍
ഇവ എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക

ബിസ്ക്കറ്റ് മാവ് രണ്ടു ഭാഗങ്ങളായി വെക്കുക .ഒരു പ്ലാസ്റ്റിക്‌ പേപ്പറിലോ അലുമിനിയം ഫോയിലിലോ ബിസ്കറ്റ് മാവ് വച്ച് ചപ്പാത്തി പരത്തുന്ന കോലുപയോഗിച്ചു പരത്തുക . അതിനു മുകളിലേക്ക് തെങ്ങാക്കൂട്ട്‌ ഒരേ ഖനത്തിൽ പരത്തുക . ഇനി ഒരറ്റത്ത് നിന്ന് ഇത് അകത്തേക്ക് ചുരുട്ടി എടുക്കുക. തുറന്നിരിക്കുന്ന രണ്ടു അറ്റത്തെയും മാവ് കൈ കൊണ്ട് പതുക്കെ കൂട്ടി ഒട്ടിക്കുക. തെങ്ങാക്കൂട്ടു ഒട്ടും തന്നെ പുറത്തു കാണരുത്. ഈ റോൾ ആ പേപ്പറിൽ തന്നെ പൊതിഞ്ഞു ഫ്രീസറിൽ വയ്ക്കുക. ഇതേപോലെ തന്നെ ബാക്കി മാവും തയ്യാറാക്കി തണുക്കാൻ വയ്ക്കുക . തണുത്തു കഴിഞ്ഞാൽ മുറിച്ചു കഴിക്കാം . കുട്ടികൾക്ക് വളരെ ഇഷ്ടമാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!