Breaking News

വിവിധ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാദിനാഘോഷം

പ്രതിഷ്ഠാദിനാഘോഷം

കൊടകര : ചെറുകുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 9 ന് ആഘോഷിക്കും. അഭിഷേകം, കലശം, അന്നദാനം, സഹസ്രനാമാര്‍ച്ചന, ഭസ്മാഭിഷേകം എന്നിവയുണ്ടാകും.

കലേടം ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ 8 ന്

കൊടകര:കനകമല കലേടം മഹാദേവ-വിഷ്ണുക്ഷേത്രത്തിലെ പുനപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് തുടക്കമായി.നാലാംദിവസമായ ചൊവ്വാഴ്ച രാവിലെ അത്ഭുതശാന്തിഹോമം,കലശാഭിഷേകം,വൈകീട്ട് മുളപൂജ,കെ.രവീന്ദ്രന്റെ പ്രഭാഷണം എന്നിവയുണ്ടാകും.5 ന് രാവിലെ വിവിധഹോമങ്ങള്‍,വൈകീട്ട് ഗുരുപദം ഒ.വി.ഷിബുവിന്റെ പ്രഭാഷണം എന്നിവയുണ്ടാകും.7 ന് ബ്രഹ്മകലശ,പരികല പൂജകളും സംഹാരതത്വഹോമവും ജീവകലശങ്ങള്‍ ശയ്യയിലേക്ക് ആവാഹിക്കലുമുണ്ടാകും.8 ന് രാവിലെ 5.30 നും 6.30 നും മധ്യേയാണ് പ്രതിഷ്ഠ.അന്നേദിവസം വൈകീട്ട് പുറത്തേക്ക് എഴുന്നള്ളിപ്പ്,പഞ്ചവാദ്യം,മേളം ,ഓട്ടന്‍തുള്ളല്‍ എന്നിവയുണ്ടാകും.പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്‍കും.ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി കാരുമാത്ര വിജയന്‍ ശാന്തി കാര്‍മികത്വം വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!