Breaking News

വിരമിക്കുന്ന അദ്ധ്യാപികമാര്‍ക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സ്‌നേഹസലൂട്ട്

KDA Kedet Selutആളൂര്‍ ശ്രീനാരായണ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിരമിക്കുന്ന അദ്ധ്യാപികമാര്‍ക്ക് കൊടകര സി.ഐ. കെ. സുമേഷ് ഉപഹാരം നല്‍കി ആദരിക്കുന്നു.

ആളൂര്‍ : സ്തുത്യര്‍ഹ സേവത്തിന് ശേഷം വിരമിക്കുന്ന ആളൂര്‍ ശ്രീനാരായണ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ഓമന ഡേവീസ്, ഓമന സി., സോജ ഇ.ബി., ഉഷ സി.എസ്. എന്നീ അദ്ധ്യാപികമാരെ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സ്‌നേഹസലൂട്ട് നല്‍കി ആദരിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യപ്പന്‍ ആങ്കാരത്ത് ഉദ്ഘാടനം ചെയ്തു.

വിരമിക്കുന്ന അദ്ധ്യാപികമാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പരിശീലനവം കഴിഞ്ഞ എസ്.പി.സി. കേഡറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കൊടകര സി.ഐ. കെ. സുമേഷ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഇ.എസ്. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ. പുരുഷോത്തമന്‍, ഇ.എസ്. സജീവന്‍, എം.ആര്‍. ചന്ദ്രലേഖ, ഇ.കെ. ആനന്ദന്‍, ഇ.എ. സിജോയ്, എം.എന്‍ ജമുന, സി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!