മറ്റത്തൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആശ്രിത ഗുണഭോക്താക്കള്‍ക്കുള്ള ആയുര്‍വേദ മരുന്ന് വിതരണം വെള്ളിക്കുളങ്ങര ആയുര്‍വേദ ആശുപത്രിയില്‍ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യസ്റ്റ്ന്റിംഗ് കമ്മറ്റി ചെയര്മാന് വി.എസ്.സുബീഷ്, ഡോക്ടര്‍ പി.ആര്.ബൈജു, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രത്നം അരവിന്ദ് എന്നിവര്‍ പങ്കെടുത്തു.