കൊടകര: റബ്ബര്‍ വിലയിടിവിനെതിരെ കേരള കര്‍ഷക സംഘം ഈ മാസം 10ന് നടത്തുന്ന കളക്ടറേറ്റ് ഉപരോധസമരത്തിന്റെ പ്രചാരണാര്‍ത്ഥം കൊടകര ഏരിയാ കമ്മിറ്റി കാല്‍നടജാഥകള്‍ സംഘടിപ്പിച്ചു.
കര്‍ഷക സംഘം കൊടകര ഏരിയാ സെക്രട്ടറി കെ.എന്‍. ഹരി ക്യാപ്റ്റനായുള്ള കാല്‍നട ജാഥ ചൊവ്വാഴ്ച രാവിലെ 7ന് പുലിക്കണ്ണിയില്‍ നിന്നാരംഭിച്ച് വൈകുന്നേരം ഇഞ്ചക്കുണ്ടില്‍ സമാപിച്ചു. ഏരിയ ട്രഷറര്‍ പി.ആര്. പ്രസാദന്‍ ക്യാപ്റ്റനായുള്ള ജാഥ ചൊവ്വാഴ്ച രാവിലെ നൂലുവള്ളിയില്‍ നിന്നാരംഭിച്ച് വൈകുന്നേരം വെള്ളിക്കുളങ്ങരയില്‍ സമാപിച്ചു.